Cheriya Lokavum Valiya Manushyarum poster

1990 · song 2

Thoovennilaavu

Credits

Singer
Sujatha Mohan G Venugopal
Lyricist
Kaithapram
Composer
Johnson

Lyrics

തൂവെണ്ണിലാവോ പുതുപൂന്തേൻ കിനാവോ ഋതുകന്യകയോ വനദേവതയോ  ഈ സ്നേഹസാഗരമോ ആരേകി പ്രാണനിൽ അനുരാഗഗീതം  (തൂവെണ്ണിലാവോ) കാണാൻ വിതുമ്മി നിന്നൂ  തേൻ നിലവും നീലാമ്പലും  (കാണാൻ) കണ്ണോടു കണ്ണിടയുമ്പൊളോ  മധുബിന്ദു വീണലിഞ്ഞൂ പൂവിന്റെ നെഞ്ചിലും കണ്ടൂ  ആനന്ദമാധവം  (തൂവെണ്ണിലാവോ) സീമന്തരേഖ തെളിയും  ഈ സിന്ദൂരസന്ധ്യയിൽ (സീമന്ത) നുരയുന്നൊരീ മധുപാത്രമായ്  ഹൃദയം തുളുമ്പി നിൽക്കുമ്പോൾ ആശംസ മാത്രമേകാം ഞാൻ  വേറെന്തു നൽകുവാൻ  (തൂവെണ്ണിലാവോ)

Published by the catalogue editor. Rights remain with the original creators.