1990 · song 2

Mounathin chirakil

Credits

Singer
KJ Yesudas
Lyricist
Gireesh Puthenchery
Composer
Raveendran

Lyrics

മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും മനസ്സിന്റെ തീരത്ത് കൂടണഞ്ഞും  [മൗനത്തിന്‍ ‍] രതിയുടെ ലോലമാം ചിപ്പികള്‍ക്കുള്ളിലെ (2) രത്നങ്ങള്‍ തേടുന്ന വേള പ്രണയികള്‍ രഹസ്യമായ് ചേരുന്ന വേള ഓ... മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും പൂവിന്റെ ചുണ്ടില്‍ രാഗവിലോലയാം തൂനിലാവുമ്മ വയ്ക്കുന്നൂ ...ഓ.. [ പൂവിന്റെ ] കാറ്റിന്റെ കൈകളില്‍ അമൃതിന്നു തുല്യമാം (2) കസ്തൂരിച്ചാറൊഴുകുന്നൂ.... മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും...        രാവിന്റെ മാറില്‍ ആയിരം താരകള്‍ രാസകേളിയാടിടുന്നൂ  ... ഓ ..[ രാവിന്റെ ] മെയ്യോടുരുമ്മിയും മൃദുവായ് തലോടിയും (2) അന്യോന്യമൊന്നു ചേരുന്നൂ.... മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും...

Published by the catalogue editor. Rights remain with the original creators.