1990 · song 2

Puthiyoru Pallaviyennullil

Credits

Singer
P Jayachandran Vani Jairam
Lyricist
Poovachal Khader
Composer
MK Arjunan

Lyrics

പുതിയൊരു പല്ലവിയെൻ ഉള്ളിൽ ഇന്നുണർന്നു അതിൻ ശ്രുതിയായ് നീ മാറുന്നു അതിൽ ലയമായ് നീ മാറുന്നു മുറുകും കരളിൻ തന്ത്രികളിൽ മുറുകും കരളിൻ തന്ത്രികളിൽ പുതിയൊരു പല്ലവിയെൻ ഉള്ളിൽ ഇന്നുണർന്നു നിശയുടെ മൗനം സ്വരമാകുന്നു തെന്നൽ മെല്ലെ തഴുകി നീലിമ മൂടും വീഥിയിലേതോ ചിറകടിയാകും നാദങ്ങൾ തന്തം തന്തനം തം തം തനന തന്തം തന്തനം തം തം തനന നമ്മൾ നെയ്യും ഓളങ്ങൾ പുതിയൊരു പല്ലവിയെൻ ഉള്ളിൽ ഇന്നുണർന്നു ഇണയായ് മാറും നിഴലാകുന്നു തമ്മിൽ തമ്മിൽ ഇഴുകി കതിരൊളി പെയ്യും ഹൃദയദലങ്ങൾ മധുമയമാക്കും മന്ത്രങ്ങൾ തന്തം തന്തനം തം തം തനന തന്തം തന്തനം തം തം തനന നമ്മിൽ പൂക്കും രാഗങ്ങൾ പുതിയൊരു പല്ലവിയെൻ ഉള്ളിൽ ഇന്നുണർന്നു അതിൻ ശ്രുതിയായ് നീ മാറുന്നു അതിൽ ലയമായ് നീ മാറുന്നു മുറുകും കരളിൻ തന്ത്രികളിൽ മുറുകും കരളിൻ തന്ത്രികളിൽ പുതിയൊരു പല്ലവിയെൻ ഉള്ളിൽ ഇന്നുണർന്നു

Published by the catalogue editor. Rights remain with the original creators.