1990 · song 2
Swargathilo
Credits
- Singer
-
MG Sreekumar
Unni Menon
Jojo
- Lyricist
-
Sreekumaran Thampi
- Composer
- Ouseppachan
Lyrics
സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്‌നത്തിലോ
സങ്കല്‌പ ഗന്ധർവ്വലോകത്തിലോ
ദീപങ്ങളോ മണ്ണിൻ താരങ്ങളോ
നാദങ്ങളോ ദേവരാഗങ്ങളോ
(സ്വർഗ്ഗത്തിലോ...)
മേഘങ്ങൾ രമ്യഹർമ്മങ്ങളിൽ
മേലാപ്പു പണിയുന്നൂ...
വർണ്ണങ്ങൾതൻ ഇന്ദ്രജാലങ്ങളിൽ
കണ്ണുകൾ തെളിയുന്നു (മേഘങ്ങൾ)
ഒഴുകാമീ മേളത്തിൽ തഴുകാമഴകിനെ
(സ്വർഗ്ഗത്തിലോ...)
ആകാശവും ഭൂവിന്നാഘോഷങ്ങൾ
കാണുമ്പോൾ നാണിയ്‌ക്കുന്നു
ആഹ്ലാദത്തിൽ പൂക്കുമീയുന്മാദം
നമ്മെയും പന്താടുന്നൂ (ആകാശവും)
മറക്കാം, ആവേശങ്ങൾ രസിക്കാം
സുഖിക്കാം.......
(സ്വർഗ്ഗത്തിലോ...)
Published by the catalogue editor. Rights remain with the original creators.