Utharam poster

1989 · song 4

Ninnilasooyayaarnnu

From Utharam

Credits

Singer
Arundhathi
Lyricist
ONV Kurup
Composer
Vidyadharan Master

Lyrics

നിന്നിലസൂയയാർന്നെന്തിനോ ഞാൻ ശ്യാമസുന്ദരിയാം രാത്രീ ശ്യാമസുന്ദരിയാം രാത്രി നിന്നിലസൂയയാർന്നെന്തിനോ ഞാൻ ശ്യാമസുന്ദരിയാം രാത്രീ ശ്യാമസുന്ദരിയാം രാത്രി (നിന്നിലസൂയ...) ദുഃഖങ്ങളെ നിന്നനന്തദുഃഖങ്ങളെ നക്ഷത്ര രത്നങ്ങളാക്കി ചുറ്റും വിതറുന്ന രാത്രീ കൈക്കൊൾകെന്റെ കൊച്ചുദുഃഖങ്ങളും കൂടി അത്ഭുത സ്പർശമണി തൊട്ടുതൊട്ടവ കൊച്ചു നക്ഷത്രങ്ങളാക്കൂ (നിന്നിലസൂയ...) നിന്നിരുൾക്കമ്പിളി മൂടിപ്പുതച്ചു ഞാൻ എല്ലാം മറന്നുറങ്ങുമ്പോൾ എൻ നെഞ്ചിലെ കൊച്ചു ശാരിക പേടിച്ചു മന്ത്രം ജപിച്ചിരിക്കുമ്പോൾ ഒരു മുന്തിരിക്കുല ഒരു പൊന്നൊലീവില അലിവാർന്നു നീയവൾക്കേകൂ നിന്നിലലിഞ്ഞു മായുന്നിതാ ഞാൻ ശ്യാമസുന്ദരിയാം രാത്രീ രാത്രീ..

Published by the catalogue editor. Rights remain with the original creators.