Unniyarcha poster

1961 · song 21

Porinkal Jayamallo

From Unniyarcha

Credits

Singer
P Leela
Lyricist
P Bhaskaran
Composer
K Raghavan

Lyrics

പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2) വീരാളിപ്പട്ടെവിടെ പട്ടുവിരിക്കാനാളെവിടെ (2) പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ കുഴലൂതാനാളുകളെവിടെ കുമ്മിയടിക്കാനാളെവിടെ (2) അങ്കക്കലിയും കച്ചയുമായ് അങ്കച്ചേകോന്‍ വരുമല്ലോ (2) പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2) പുത്തന്‍ നിറപറ വെച്ചാട്ടേ പുത്തരിനെല്ലു നിറച്ചാട്ടേ (2) ചന്ദനനീരില്‍ മുക്കിയനല്ലൊരു ചാമരവിശറിയെടുത്താട്ടെ (2) പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2) കുരവയിടാന്‍ വന്നാട്ടേ കുത്തുവിളക്കു പിടിച്ചാട്ടേ (2) ആനന്ദമഞ്ചലിലേറി ആങ്ങളയിപ്പോള്‍ വരുമല്ലോ (2) പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2)

Published by the catalogue editor. Rights remain with the original creators.