Swagatham poster

1989 · song 3

Manjin Chirakulla

From Swagatham

Credits

Singer
MG Sreekumar G Venugopal Minmini Manikandan (Old)
Lyricist
Bichu Thirumala
Composer
Rajamani

Lyrics

മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ മൗനം മയങ്ങുന്ന മോഹങ്ങളാണോ തൂവൽത്തുമ്പിലെ സിന്ദൂരമാണോ.... നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ നിഴൽ പോലെ വന്നു ഞാനേഴഴകേ പവിഴങ്ങൾ ചോരുന്ന ചുണ്ടിൽ നിന്നും പൊഴിയുന്നതെന്നുമെൻ നാമമല്ലേ അറിയാതെ കാൽ‌വിരൽ കുറിമാനമെഴുതുന്നുവോ.. ദേവീ..ദേവീ..ദേവീ.... [അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില് ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ] അതിലോല മോതിരക്കൈ നുണഞ്ഞെൻ അകതാരിൽ പെയ്തു നീ പൂമഴയായ് മഴവില്ലു ലാളിച്ച നിന്റെ മുന്നിൽ മിഴി പീലി വീശിടുന്നോമലാളേ ശ്രുതിയാണു ഞാൻ-എന്നിലലിയുന്ന ലയമാണു നീ ദേവീ..ദേവീ..ദേവീ.... [അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില് ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ

Published by the catalogue editor. Rights remain with the original creators.