1989 · song 3
Udayasangeetha Dhaara
Credits
- Singer
-
KJ Yesudas
- Lyricist
-
Alleppey Ranganath
- Composer
-
Alleppey Ranganath
Lyrics
ആ....
ഉദയസംഗീതധാരാ...
ഉഷകാല നിര്‍മ്മാല്യപൂജ
ഉദയസംഗീതധാരാ
അരുണസൗവര്‍ണ്ണ ജ്വാല വിളങ്ങും
പ്രകൃതി പ്രണാമം പ്രദീപികേ
ഉദയസംഗീതധാരാ...
മന്വന്തരങ്ങള്‍ മദാലസമാക്കി
നിന്റെ താരുണ്യം
ജന്മാന്തരങ്ങള്‍ കുലച്ചൂ നിന്നില്‍
സമ്മോഹനാസ്ത്രങ്ങൾ
കണ്വാശ്രമങ്ങളിൽ വൃന്ദാവനങ്ങളിൽ
സംഗമിച്ചുറങ്ങീ നീ -അന്നു
നിന്റെ വികാരങ്ങള്‍ ഗീതമായി
അംഗുലീവിഭ്രമം താളമായീ
അന്ത:രംഗം നവ്യഭാവമേകീ
നിന്‍ പദചലനം നൃത്തമായീ
ഉദയസംഗീതധാരാ...
ദര്‍ശന സായൂജ്യം നേടുവാന്‍ നിന്റെ
സ്പര്‍ശന സൗഭാഗ്യം തേടുവാൻ
നിന്റെ ശ്രീകോവിലില്‍ തിരുനടയില്‍ നാദമംഗല്യ സൂക്തങ്ങള്‍ വിരിയട്ടെ
ഉദയസംഗീതധാരാ
ഉഷകാല നിര്‍മ്മാല്യ പൂജ
ഉദയസംഗീതധാരാ...
Published by the catalogue editor. Rights remain with the original creators.