Peruvannapurathe Visheshangal poster

1989 · song 2

Kathirolappanthalorukki

Credits

Singer
KS Chithra MG Sreekumar
Lyricist
PK Gopi
Composer
Johnson

Lyrics

കതിരോലപ്പന്തലൊരുക്കി പടകാളിമുറ്റമൊരുക്കി മാളോര് വരവേല്‍ക്കാനായ് കതിരോലപ്പന്തലൊരുക്കി പടകാളിമുറ്റമൊരുക്കി മാളോര് വരവേല്‍ക്കാനായ് ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ ഇടനെഞ്ചിലെ അങ്കപ്പാട്ടിന്‍റെയീണം നാടാകെ പാടാന്‍ വായോ കതിരോലപ്പന്തലൊരുക്കി പടകാളിമുറ്റമൊരുക്കി മാളോര് വരവേല്‍ക്കാനായ് വീരാളിപ്പട്ടു ഞൊറിഞ്ഞതു മൂവന്തിച്ചെമ്മുകിലോ മുക്കുറ്റിച്ചാന്തു ചാര്‍ത്തും മോഹങ്ങളോ വീരാളിപ്പട്ടു ഞൊറിഞ്ഞതു മൂവന്തിച്ചെമ്മുകിലോ മുക്കുറ്റിച്ചാന്തു ചാര്‍ത്തും മോഹങ്ങളോ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ആനയുമമ്പാരിയും കൊണ്ടുവായോ ആനയുമമ്പാരിയും കൊണ്ടുവായോ കതിരോലപ്പന്തലൊരുക്കി പടകാളിമുറ്റമൊരുക്കി മാളോര് വരവേല്‍ക്കാനായ് ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ ഇടനെഞ്ചിലെ അങ്കപ്പാട്ടിന്‍റെയീണം നാടാകെ പാടാന്‍ വായോ ഏലേലം തോണിയടുത്തത് പൂക്കൈതത്തീരത്തോ ഉള്‍ക്കണ്ണില്‍ പ്രേമം പൂക്കും ഗ്രാമത്തിലോ ഏലേലം തോണിയടുത്തത് പൂക്കൈതത്തീരത്തോ ഉള്‍ക്കണ്ണില്‍ പ്രേമം പൂക്കും ഗ്രാമത്തിലോ ചിത്തിരപ്പല്ലക്കില്‍ മുത്തണിശയ്യയില്‍ ചിത്തിരപ്പല്ലക്കില്‍ മുത്തണിശയ്യയില്‍ ആര്‍പ്പും കുരവയുമായ് കൊണ്ടുപോകും ആര്‍പ്പും കുരവയുമായ് കൊണ്ടുപോകും കതിരോലപ്പന്തലൊരുക്കി പടകാളിമുറ്റമൊരുക്കി മാളോര് വരവേല്‍ക്കാനായ് ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ ഇടനെഞ്ചിലെ അങ്കപ്പാട്ടിന്‍റെയീണം നാടാകെ പാടാന്‍ വായോ നാടാകെ പാടാന്‍ വായോ നാടാകെ പാടാന്‍ വായോ..

Published by the catalogue editor. Rights remain with the original creators.