1989 · song 6
Vandaadum Chendukalil
Credits
- Singer
-
MG Sreekumar
Sujatha Mohan
- Lyricist
- Subash Chandran
- Composer
- Unnikumar
Lyrics
വണ്ടാടും ചെണ്ടുകളിൽ ചാഞ്ചാട്ടം, പുലർമഴയിൽ
ആപാദം നീരാടൻ നീ വാവാ, പനിമലരെ
ചിത്തിര കയ്യിലെ ഇത്തിരി കുമ്പിളിൽ
മുത്തണി മുത്തൊന്നു കൊണ്ടുവാ..
അംബരത്തുമ്പിലെ ചെമ്പകകൊമ്പിലൊര-
അമ്പിളി കൊമ്പൊന്ന് കണ്ടുവാ..
സായാഹ്ന തീരം മഴവില്ലു തീർക്കും
മണിമുകിലല നുരപിരിയഴകായ്...
ഏയ്, കണ്ണിൽ കണ്ണിടയാം ചുണ്ടിൽ ചുണ്ടമരാം..(2)
പൂമാനം പൊന്നണിയുന്നൂ മണിവെയിലിൻ നാളം..
താഴ്വാരം മഞ്ഞുതിരുന്നു കുറുമൊഴിതൻ നാണം
കാതോളം കണ്ണെഴുതു നീ.. മലരേ,
കുറുനിര ചുരുൾ അമ്മാനം, മദഭരിതം
മണ്ണോളം വീണിഴയൂലേ.. ഇരുളിൽ,
**** കടൽ മുത്താരം.. സുഖലസിതം
കുഞ്ഞിക്കുരുന്നേ കന്നിതിടമ്പേ
മെല്ലെച്ചിരിയ്ക്കും ചെല്ലച്ചിലമ്പേ..
ചിത്തിര കയ്യിലെ ഇത്തിരി കുമ്പിളിൽ
മുത്തണി മുത്തൊന്നു കൊണ്ടുവാ
അംബരത്തുമ്പിലെ ചെമ്പകകൊമ്പിലെ-
മുത്തായമുത്തും മലരായ മലരും
മനസ്സുകളിലെ മണിമുകിലഴകായ്..
ഏയ്, തമ്മിൽ ചേർന്നുറങ്ങാം സ്വപ്നം കണ്ടുറങ്ങാം (2)
മുത്തേ വാ..
Published by the catalogue editor. Rights remain with the original creators.