Oru Vadakkan Veeragatha poster

1989 · song 4

Kalarivilakku thelinjathaano

Credits

Singer
KS Chithra
Lyricist
K Jayakumar
Composer
Bombay Ravi

Lyrics

കളരിവിളക്ക് തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞതാണോ മാനത്തൂന്നെങ്ങാനും വന്നതാണോ കുന്നത്തു സൂര്യൻ ഉദിച്ചതാണോ കാരിരുളൊത്ത മുടിയഴകും കാരിരുമ്പോടൊത്ത കൈക്കരുത്തും ശംഖു കടഞ്ഞ കഴുത്തഴവും മാറത്തു മാമ്പുള്ളിപ്പോർച്ചുണങ്ങും (മാനത്തൂന്ന്..) നാഗത്തളയിട്ട കാൽവടിവും ചൊവ്വൊത്ത ചേകോന്റെ മെയ്യഴകും പടകാളിമുറ്റം നിറഞ്ഞുനിൽക്കും അങ്കക്കലയുള്ള വീരനാരോ (മാനത്തൂന്ന്...)

Published by the catalogue editor. Rights remain with the original creators.