Nagarangalil Chennu Raparkam poster

1989 · song 1

Ananthamaam agaadhamaam

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Raveendran

Lyrics

അനന്തമാം അഗാധമാം സജീവസാഗരം.. ഓ.. അതീവസുന്ദരം തുഷാരമേഘ ചന്ദനം തൊടാന്‍ മറന്ന ഭൂമുഖം [ അനന്തമാം ] ആ ...... മാരിവില്‍ വര്‍ണ്ണങ്ങള്‍ നെയ്യുന്നു മേടയില്‍ സ്വര്‍ണ്ണങ്ങള്‍ കൊയ്യുന്നു വെളിച്ചങ്ങളില്‍ നിഴല്‍‌പ്പാടുകള്‍ വെയില്‍പ്പന്തലില്‍ മഴക്കൂടുകള്‍ അറിവുമഴകുമിരു തുലനതളികകളില്‍ ഇളകിയളവു തിരയും ചെറിയ തലമുറകളിഴുകിയൊഴുകിയൊരു കവിത വഴിയില്‍ വിരിയും [ അനന്തമാം ] പാതയില്‍ സ്വപ്നങ്ങള്‍ വില്‍ക്കുന്നു ഭൂമിയില്‍ സ്വര്‍ഗ്ഗങ്ങള്‍ നില്‍ക്കുന്നു പരസ്യങ്ങള്‍ തന്‍ രഹസ്യങ്ങളായ് അയണ്‍‌ചില്ലയില്‍ നിയോണ്‍‌പൂവുകള്‍ മിഴിയില്‍ മിഴിയിടഞ്ഞു മൊഴിയില്‍ മൊഴിയുടഞ്ഞു മനസ്സില്‍ മനസ്സു മലരും മദനരതികളുടെ അലസഗമനരസ ലഹരിയിവിടെ നുരയും  [ അനന്തമാം ]

Published by the catalogue editor. Rights remain with the original creators.