Unniyarcha poster

1961 · song 9

Ezhu Kadalodivanna

From Unniyarcha

Credits

Singer
P Leela Chorus
Lyricist
P Bhaskaran
Composer
K Raghavan

Lyrics

ഏഴു കടലോടിവന്ന പട്ട് പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത്  ഏഴു കടലോടിവന്ന പട്ട് പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത്  പൂക്കുലഞെറി വെച്ചുടുക്കുന്നുണ്ട് - പിന്നെ പൊന്‍തോടയിട്ടു ചമയുന്നുണ്ട് (2) കോട്ടം പടിവെച്ച പൊന്നരഞ്ഞാണ്‍ പിന്നെ മീതെയഴകിന്നു പൂട്ടുന്നുണ്ട് (2) ഏഴു കടലോടിവന്ന പട്ട് പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത്  ഏഴു കടലോടിവന്ന പട്ട് പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത്  മാറത്തു മണിമാല താലിമാല - പൊന്നിന്‍  പാലയ്ക്കാ മോതിരം കെട്ടുന്നുണ്ട് (2) കൈത്തണ്ടില്‍ രണ്ടിലും കനകക്കാപ്പ് രാമായണം കൊത്തിവെച്ച കാപ്പ്  പുടമുറിക്കു നേരമായി പെണ്ണേ പൂമാല ചൂടിയ പുതുമണവാട്ടീ പുടമുറിക്കു നേരമായി പെണ്ണേ പൂമാല ചൂടിയ പുതുമണവാട്ടീ ഏഴു കടലോടിവന്ന പട്ട് പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത്

Published by the catalogue editor. Rights remain with the original creators.