1989 · song 1

Araliyum kadaliyum

From Jaathakam

Credits

Singer
KS Chithra
Lyricist
ONV Kurup
Composer
R Somasekharan

Lyrics

അരളിയും കദളിയും പൂവിടും കാടിന്റെ കരളിലിരുന്നു പൊൻ‌മുരളിയൂതും അറിയാത്ത പാട്ടുകാരാ.. നിന്റെ അരികിലേക്കിന്നു ഞാനോടിവന്നു ഓടിവന്നു.. മധുരമാമേതോ മകുടിതൻ നാദം കേട്ടുണരുന്ന നാഗിനി പോലെ.. പാടി വിളിക്കുന്ന പാൽക്കടലിൻ നേർക്ക് പായുന്ന വാഹിനി പോലെ.. അണയുന്നൂ.... ഓടിയണയുന്നൂ... അളിനീലവേണിയഴിഞ്ഞുല- ഞ്ഞഞ്ജന പരിവേഷമാർന്നൊരു ചേലിൽ ആദിജന്മത്തിൽ നീ കണ്ടു കൊതിച്ചവ- ളാണിന്നും പിൻ‌തുടരുന്നൂ.. തിരയുന്നൂ.... നിന്നെ തിരയുന്നൂ...  .

Published by the catalogue editor. Rights remain with the original creators.