Dasharatham poster

1989 · song 2

Mandaaracheppundo

Credits

Singer
KS Chithra MG Sreekumar
Lyricist
Poovachal Khader
Composer
Johnson

Lyrics

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ… പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടി തന്‍ തൂവലുണ്ടോ ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ… [മന്ദാര…] തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാത്സല്യം… വാത്സല്യം… രാപ്പാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്യം… നൈര്‍മല്യം… തളിരിട്ട താഴ്‌വരകൾ താലമേന്തവേ തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ മുകുളങ്ങള്‍ ഇതളണിയെ കിരണമാം കതിരണിയെ ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ… [മന്ദാര…] എരിയുന്ന പകലിന്‍ ഏകാന്തയാനം കഴിയുമ്പോള്‍ കഴിയുമ്പോള്‍ അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി അണയുമ്പോള്‍ അണയുമ്പോള്‍ പടരുന്ന നീലിമയാല്‍ പാത മൂടവേ വളരുന്ന മൂകതയില്‍ ആരുറങ്ങവേ നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു ( മന്ദാരച്ചെപ്പുണ്ടോ )

Published by the catalogue editor. Rights remain with the original creators.