1961 · song 8

Velikkunnil Palli manchalu

Credits

Singer
P Leela
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

വേളിക്കുന്നിൽ പള്ളിമഞ്ചലു - മൂളിവരുന്നതു കണ്ടില്ലേ (2) മഞ്ചലിലേറി നിന്നെക്കാണാൻ മലരമ്പൻ വരുമല്ലോ - ഒരു മലരമ്പൻ വരുമല്ലോ  വേളിക്കുന്നിൽ പള്ളിമഞ്ചലു - മൂളിവരുന്നതു കണ്ടില്ലേ മയങ്ങിടാതെ കുണുങ്ങിടാതെ മണവാട്ടി ചമയേണം (2) മയ്യെഴുതേണം പൂങ്കവിളിങ്കൽ മഞ്ഞളു നന്നായണിയേണം വേളിക്കുന്നിൽ പള്ളിമഞ്ചലു - മൂളിവരുന്നതു കണ്ടില്ലേ കാർമുടി കോതി പൂവുകൾ ചൂടി കാതിൽ തോടകളണിയേണം (2) മോതിരമാ‍ല പൊൻകൊരലാരം മോടിയിൽ മാറിതിലണിയേണം   വേളിക്കുന്നിൽ പള്ളിമഞ്ചലു - മൂളിവരുന്നതു കണ്ടില്ലേ കസവിൻ കവിണിയുടുക്കേണം - ഒരു കനകവിളക്കു കൊളുത്തേണം (2) താമ്പൂലത്തിന് വെറ്റില വെള്ളി - ത്താമ്പാളത്തിലൊരുക്കേണം  വേളിക്കുന്നിൽ പള്ളിമഞ്ചലു - മൂളിവരുന്നതു കണ്ടില്ലേ  മഞ്ചലിലേറി നിന്നെക്കാണാൻ മലരമ്പൻ വരുമല്ലോ - ഒരു മലരമ്പൻ വരുമല്ലോ

Published by the catalogue editor. Rights remain with the original creators.