1989 · song 1

Aathmasugandham

Credits

Singer
Chorus Lathika
Lyricist
ONV Kurup
Composer
Ouseppachan

Lyrics

ആത്മസുഗന്ധം ഒളിപ്പിച്ചുവയ്‌ക്കുവാ- നാ‍വാത്ത പൂവിനെപ്പോലെ നീയും പാവമീ പൂവിനെപ്പോലെ (ആത്മ...) വാക്കിലും നോക്കിലും മൗനസ്‌മിതത്തിലും വാർന്നതു സുസ്‌‌നേഹഗന്ധം... വീണയിൽ കൈവിരൽത്തുമ്പിലൂടെ വാർന്നുവീണു നിൻ പ്രാണമരന്ദം (ആത്മ...) സ്‌നേഹത്തിൻ ദൂതുമായ് ശ്യാമള- വർണ്ണനാം മേഘമൊന്നീവഴി പോകെ ജീവനിൽ വർഷാമയൂരങ്ങൾ വെണ്മലർപ്പീലി നിവർത്തിനിന്നാടി (ആത്മ...)

Published by the catalogue editor. Rights remain with the original creators.