1989 · song 2
Prapancha Veenayil Sruthi
Credits
- Singer
-
KJ Yesudas
KS Chithra
- Lyricist
- Dr P Agnivesh
- Composer
- TK Layan
Lyrics
പ്രപഞ്ചവീണയില്‍ ശ്രുതിയിട്ടുണരും ആദിരാഗസുധാസംഗീതമേ ആനന്ദഗാനമായ് നീ ആത്മാവില്‍ നിറയുമ്പോള്‍ തരളിതപദചലലഹരിയില്‍ ലയ- ലാസ്യമാടുന്നു ഞാന്‍ പ്രപഞ്ചവീണയില്‍ ശ്രുതിയിട്ടുണരും ആദിരാഗസുധാസംഗീതമേ അസുലഭമൊരു രതിസുമശരമദ മധുമധുരിത മനമദനന്‍ അസുലഭമൊരു രതിസുമശരമദ മധുമധുരിത മനമദനന്‍ നൂപുരം പാടുന്നു... നൂപുരം പാടുന്നു കൃഷ്ണശിലാശില്‍പ്പദേവകന്യാ ചരണപങ്കജം പുല്‍കവേ എന്‍ ആത്മ രാഗസങ്കീര്‍ത്തനം സുരഭിലസുധ എഴകലയൊഴുകിടും സുരസുമസമ മതിവദനന്‍ സുരഭിലസുധ എഴകലയൊഴുകിടും സുരസുമസമ മതിവദനന്‍ കളകളം കൊഞ്ചലായ്... കളകളം കൊഞ്ചലായ് ജലതരംഗമായ് സ്വരജതി കല്ലോല ജാലത്തിന്‍ പദസ്സരം എന്നാത്മരാഗസങ്കീര്‍ത്തനം പ്രപഞ്ചവീണയില്‍ ശ്രുതിയിട്ടുണരും ആദിരാഗസുധാസംഗീതമേ ആനന്ദഗാനമായ് നീ ആത്മാവില്‍ നിറയുമ്പോള്‍ തരളിതപദചലലഹരിയില്‍ ലയ- ലാസ്യമാടുന്നു ഞാന്‍
Published by the catalogue editor. Rights remain with the original creators.