1961 · song 6

Mahaabali Vannaalum

Credits

Singer
Chorus
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

മഹാബലി വന്നാലും - പുതു മലര്‍ക്കളം കണ്ടാലും - നൃപ സുദിനമിതില്‍ തവപദം തന്നില്‍ സുരഭിലമാം പൂവുകള്‍ തൂകിടാം മധുമധുരം ശീലുകളില്‍ തവജയ -  ഗാഥകള്‍ പാടാം കളികളുമാടാം (മഹാബലി.... ) അത്തംനാള്‍ തൊട്ടു പത്തുവരേയ്ക്കുമീ - ഇത്തിരിമുല്ലപ്പൂകമ്മലിട്ടും കാട്ടില്‍ കിടക്കിന കായാമ്പൂവള്ളികള്‍ കണ്ണെഴുതും റോജ പൊട്ടു കുത്തും പൊന്‍മലര്‍ ചൂടിയ തെച്ചിപ്പൂവള്ളികള്‍ കുമ്മിയടിക്കും ഇളംകാറ്റില്‍ ഓണനിലാവത്തു കയ്യില്‍ക്കുഴലായി കാനനപ്പൂങ്കുയില്‍ പാട്ടു പാടും പൂഞ്ചോലക്കാവിലൊരു  പൂങ്കുളമുണ്ടേ - അതില്‍ പൂങ്കാറ്റിലാടിടുന്ന താമരയുണ്ടേ - നല്ല പൂവള്ളിത്താമരയില്‍ തുമ്പി - തുള്ളേണം തൈ തൈ (പൂഞ്ചോല.... ) പൂക്കച്ചകെട്ടീട്ടും പൂമാല ചാര്‍ത്തിയും പൂമുണ്ടു തോളിലിട്ടു തുമ്പിതുള്ളേണം തൈ തൈ കരിമുടിയില്‍ മലരുവേണം  കരങ്ങള്‍ തന്നില്‍ വളകള്‍ വേണം കളമൊഴിയില്‍ മധുരം വേണം  ചരണമതില്‍ തളകള്‍ വേണം കളിയാടി വിളയാടി കാവില്‍ - എത്തേണം തൈ തൈ (കരിമുടിയില്‍..... )

Published by the catalogue editor. Rights remain with the original creators.