1989 · song 2

Raagavathi anuraagavathi

Credits

Singer
MG Sreekumar Swarnalatha
Lyricist
George Thomas
Composer
Kannur Rajan

Lyrics

രാഗവതീ.......അനുരാഗവതീ.....  അനഘപുഷ്പ്പങ്ങൾ വിരിഞ്ഞൂ  പൂക്കളിൽ സോമരസം നിറഞ്ഞൂ  രാഗവതീ......അനുരാഗവതീ..... ധീം ധന ധീം ധന........ആ.....ആ ...ആ തഴുകുന്തോറും തുളുമ്പും താരുണ്യം  തരളിതമാക്കുമീ ശയ്യാതലം....ആ..ആ  പകരുന്തോറും നുരയും യൗവ്വനം  കാമനെഴുതിയ കാവ്യാമൃതം  അനുഭവിച്ചും തമ്മിലാസ്വദിച്ചും  എത്ര നിശീഥങ്ങൾ പങ്കുവച്ചു  രാഗവതീ.....അനുരാഗവതീ.... സ നി ധ മ ഗ മ ധ നി........... ഗ മ ഗ മ ധ നി................... ഉണരുന്തോറും പൂക്കും പുളകം  പൂ വാരി പൂകുമിനി സ്വപ്നതീരം.ആ...ആ  ചൊരിയുന്തോറും നിറയും മധുരം  ധമനികൾക്കേകുമീ തപ്തദാഹം  കാണുവാൻ കരൾ തേങ്ങിനിന്നൂ  എത്ര നിശ്വാസങ്ങൾ കൊഴിഞ്ഞുവീണു  രാഗവതീ......അനുരാഗവതീ....... രതിലോലലോലയാം ഉന്മാദിനീ... ഉണരും മദഹരലഹരിയിലായിരം  അനഘപുഷ്പ്പങ്ങൾ വിരിഞ്ഞൂ  പൂക്കളിൽ സോമരസം നിറഞ്ഞൂ  രാഗവതീ......അനുരാഗവതീ.....

Published by the catalogue editor. Rights remain with the original creators.