1988 · song 1
Thaaraka Deepaankurangalkkidayil
Credits
- Singer
-
P Jayachandran
- Lyricist
-
Poovachal Khader
- Composer
- MK Arjunan
Lyrics
താരകദീപാങ്കുരങ്ങൾക്കിടയിൽ
താവക പ്രദക്ഷിണം കണ്ടൂ
ശ്യാമള നീരദ നിരയിൽ വിരിയും
താമരമലർമിഴി കണ്ടൂ (താരക...)
സുരഭില സുമ സമഃ സുസ്മിത
കൗമുദി അധരദളത്തിൽ കണ്ടൂ (2)
കണങ്കാൽ മൂടും കൂന്തലിലേതോ (2)
കാവ്യ തരംഗം കണ്ടൂ
എന്റെ കല്പന വിടരുന്നു
മൗനതന്തികളുണരുന്നു (താരക...)
പാടവ പല്ലവ മൃദു പദ യുഗളം
അഴകിൽ പതിയും നേരം (2)
മഞ്ജിമയോലും പൂംങ്കവിൾ വർണ്ണം (2)
സന്ധ്യ കവരുന്നേരം
എന്റെ ചിന്തകൾ ഉയരുന്നൂ
രോമപഥങ്ങൾ മുകരുന്നൂ (താരക...
Published by the catalogue editor. Rights remain with the original creators.