Vicharana poster

1988 · song 1

Oru Poo Viriyunna

From Vicharana

Credits

Singer
KS Chithra
Lyricist
S Ramesan Nair
Composer
Ouseppachan

Lyrics

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നൂ... ദൂരേ വീണ്ടും പാടുന്നൂ... (ഒരു പൂ...) വർണ്ണങ്ങൾ നെയ്യും മനസ്സിലെ മോഹങ്ങൾ സ്വർണ്ണമരാളങ്ങളായിരുന്നൂ (വർണ്ണങ്ങൾ) അവയുടെ ഈറൻ തൂവൽത്തുടിപ്പിൽ അനുഭവമന്ത്രങ്ങളുണർന്നൂ... എല്ലാം എല്ലാം നാം മറന്നു... (ഒരു പൂ...) രാവിന്റെ നീലക്കടമ്പുകൾ തോറും താരകപ്പൂവുകൾ വിരിഞ്ഞു (രാവിന്റെ) യവനികയ്‌ക്കപ്പുറം ജന്മം കൊതിക്കും യദുകുലം തളിർക്കുന്നതറിഞ്ഞു... എല്ലാം എല്ലാം നാം മറന്നു... (ഒരു പൂ...)

Published by the catalogue editor. Rights remain with the original creators.