Vaishaali poster

1988 · song 2

Indraneelimayolum

From Vaishaali

Credits

Singer
KS Chithra
Lyricist
ONV Kurup
Composer
Bombay Ravi

Lyrics

ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു(2) ഇന്നൊരു ഹൃദയത്തിൻ കുന്ദ ലതാഗൃഹത്തിൽ പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ) സ ഗ മ ധ മ ഗ സ ഗ മ ധ നി ധ മ ഗ മ ധ നി സ നി ധ മ ധ സ വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ മൃദുരവമുതിരും മധുകരമണയെ ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ) ചിത്രാ നക്ഷത്രമിന്നു രാവിൽ ശീതാംശുവിനോ- ടൊത്തുചേരുവനോടി അണഞ്ഞതെന്തേ തരിവള ഇളകി അരുവികൾ കളിയായ്‌ തടശിലയെപ്പുണർന്നു ചിരിപ്പതെന്തെ ഹംസങ്ങൾ ഇണചേരും വാഹിനീതടങ്ങളിൽ കൺചിമ്മി വന ജ്യോത്സ്ന മറഞ്ഞതെന്തേ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)

Published by the catalogue editor. Rights remain with the original creators.