Ulsavapittennu poster

1988 · song 4

Poovithal

Credits

Singer
P Madhuri
Lyricist
Kavalam Narayana Panicker
Composer
G Devarajan

Lyrics

പൂവിതള്‍ തൂവല്‍ തുമ്പാലേ പൂവിതള്‍ തൂവല്‍ തുമ്പാലേ മാനസ ശ്രീലകവാതിലില്‍ നീയുരുമ്മി തൂവിയ പൂമ്പൊടിയും പൂന്തേനും പുരണ്ടൊരീ ജീവിതം മധുരം പൂവിതള്‍ തൂവല്‍ തുമ്പാലേ മാനസ ശ്രീലകവാതിലില്‍ നീയുരുമ്മി തൂവിയ പൂമ്പൊടിയും പൂന്തേനും പുരണ്ടൊരീ ജീവിതം അമൃതിലും മധുരം മധുരം ഏകാന്തമാം ഏകാന്തമാം നിന്‍ നിമിഷങ്ങളില്‍ പ്രേമമൂകത മുഴക്കും വാചാലഭാവം ഏകാന്തമാം നിന്‍ നിമിഷങ്ങളില്‍ പ്രേമമൂകത മുഴക്കും വാചാലഭാവം പടരാന്‍ കൊതിക്കും അരിമുല്ലയായ് പടരാന്‍ കൊതിക്കും അരിമുല്ലയായ് പരതുന്നെന്നേ തളിരായ് മലരായ് പരതുന്നെന്നേ തളിരായ് മലരായ്.. തളിരായ്……… മലരായ്……. പൂവിതള്‍ തൂവല്‍ തുമ്പാലേ മാനസ ശ്രീലകവാതിലില്‍ നീയുരുമ്മി തൂവിയ പൂമ്പൊടിയും പൂന്തേനും പുരണ്ടൊരീ ജീവിതം അമൃതിലും മധുരം മധുരം പൂന്തേന്‍തരിയോ…….. പൂന്തേന്‍തരിയോ ഞാ‍ലിപ്പഴമോ തൂവാതെ തൂവും കണ്ണീര്‍ക്കണമോ പൂന്തേന്‍തരിയോ ഞാ‍ലിപ്പഴമോ തൂവാതെ തൂവും കണ്ണീര്‍ക്കണമോ ഉതിരാതെ ഉതിരും നിര്‍മ്മാല്യമായ് ഉതിരാതെ ഉതിരും നിര്‍മ്മാല്യമായ് വിളറുമോ……… .തളരുമോ വിരിയാതെ വാടുമോ വിരിയാ‍തെ വാടുമോ പൂവിതള്‍ തൂവല്‍ തുമ്പാലേ മാനസ ശ്രീലകവാതിലില്‍ നീയുരുമ്മി തൂവിയ പൂമ്പൊടിയും പൂന്തേനും പുരണ്ടൊരീ ജീവിതം അമൃതിലും മധുരം മധുരം..

Published by the catalogue editor. Rights remain with the original creators.