Yeshuvee..varadhaana Vaaridhee Lyrics – Christian Divotional

Song Lyrics in Malayalam

യേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേ
ദൈവമേ കരുണാ സാഗരമേ പാരിൻ പ്രാർത്ഥന കേൾക്കണമേ
പാരിൻ പ്രാർത്ഥന കേൽക്കണമേ

മാനസവീഥിയിൽ വേദന തിങ്ങീ മാനവർ അഴലിൽ അലയുന്നൂ

ഹൃദയകവാടം തുറക്കുക നീ ഹൃദയവികാരം കാണുക നീ
ഹൃദയകവാടം തുറക്കുക നീ ഹൃദയവികാരം കാണുക നീ
യേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേ

സ്നേഹവികാരം ഇതളുവിരിയ്ക്കും ജീവിതമലരുകൾ താലമിതിൽ

പാപികൾ ഞങ്ങൾ പാവനപാതേ പാരിൽ നൽകും കാഴ്ചയിതാ
പാപികൾ ഞങ്ങൾ പാവനപാതേ പാരിൽ നൽകും കാഴ്ചയിതാ
യേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേ
ദൈവമേ കരുണാ സാഗരമേ പാരിൻ പ്രാർത്ഥന കേൾക്കണമേ
പാരിൻ പ്രാർത്ഥന കേൽക്കണമേ
യേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേ

Facebook Comments