Vishu Pakshi Chilachu Lyrics – Ilanjipookkal

Song Video

Song Lyrics in Malayalam

വിഷുപ്പക്ഷി ചിലച്ചു നാണിച്ചു ചിലച്ചു
വസന്തം ചിരിച്ചു കളിയാക്കി ചിരിച്ചു
വസുമതീ നീ യുവതിയായ രഹസ്യം
എല്ലാരുമെല്ലാരും അറിഞ്ഞു

വിഷുപ്പക്ഷി ചിലച്ചു നാണിച്ചു ചിലച്ചു

ഉദയ സരസ്സിൽ കുളിച്ചു നീ
മഞ്ഞിൻ ഉടയാടകളും ഉടുത്തു
അരുവിക്കരയിലെൻ ആരോമലേ നിന്റെ
അരുണ പാദങ്ങൾ പതിഞ്ഞു
അരുവിക്കരയിലെൻ ആരൊമലെ നിന്റെ
അരുണ പാദങ്ങൽ പതിഞ്ഞു
ചിരി തൂകി ചിരി തൂകി നിൻ കാലിണയിൽ
അരുവി ചിലമ്പുകൾ ചാർത്തി

വിഷുപ്പക്ഷി ചിലച്ചു നാണിച്ചു ചിലച്ചു

ചുരുൾമുടി കോതിയൊതുക്കി നീ
കൃഷ്ണ തുളസി കതിരും ചൂടി
അമ്പല മുറ്റത്തെ അരയാൽ ചുവട്ടിൽ
അഞ്ജലി കൂപ്പി നീ നിന്നു
അമ്പല മുറ്റത്തെ അരയാൽ ചുവട്ടിൽ
അഞ്ജലി കൂപ്പി നീ നിന്നു
മിഴി കൂമ്പി മിഴി കൂമ്പി നിന്നധരത്തിൽ
മൊഴിയാടി ഹരിനാമ മന്ത്രം

വിഷുപ്പക്ഷി ചിലച്ചു നാണിച്ചു ചിലച്ചു
വസന്തം ചിരിച്ചു കളിയാക്കി ചിരിച്ചു
വസുമതീ നീ യുവതിയായ രഹസ്യം
എല്ലാരുമെല്ലാരും അറിഞ്ഞു
വിഷുപ്പക്ഷി ചിലച്ചു നാണിച്ചു ചിലച്ചു

Facebook Comments