Vellara Poomala Mele Lyrics – Varavelppu

Song Video

Song Lyrics in Malayalam

വെള്ളാരപ്പൂമലമേലെ പൊന്‍‌കിണ്ണം നീട്ടിനീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടിവരുന്നേ ഓണത്താറാടിവരുന്നേ

വെള്ളാരപ്പൂമലമേലെ പൊന്‍‌കിണ്ണം നീട്ടിനീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടിവരുന്നേ ഓണത്താറാടിവരുന്നേ

പൂനുള്ളി കുമ്പാളക്കുമ്പിള്‍ നിറഞ്ഞു
ആലകളില്‍ പാലമൃതാലകിടു ചുരന്നു
പൂനുള്ളി കുമ്പാളക്കുമ്പിള്‍ നിറഞ്ഞു
ആലകളില്‍ പാലമൃതാലകിടു ചുരന്നു
മാമ്പൂമണവും കുളിരും മാടിവിളിക്കെ
കുറുമൊഴിയുടെ കവിളിതളില്‍
കുങ്കുമമേറ്റു കുങ്കുമമേറ്റു

വെള്ളാരപ്പൂമലമേലെ പൊന്‍‌കിണ്ണം നീട്ടിനീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടിവരുന്നേ ഓണത്താറാടിവരുന്നേ

നന്തുണിപ്പാട്ടാളി പാണന്‍ വരുമ്പോള്‍
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ
നന്തുണിപ്പാട്ടാളി പാണന്‍ വരുമ്പോള്‍
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ
കാലിക്കുടമണികളിലെ കേളി പതിഞ്ഞ്
അറിയാതൊരു പനിനീരിലെ
മഞ്ഞു പൊഴിഞ്ഞേ മഞ്ഞു പൊഴിഞ്ഞേ

വെള്ളാരപ്പൂമലമേലെ പൊന്‍‌കിണ്ണം നീട്ടിനീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടിവരുന്നേ ഓണത്താറാടിവരുന്നേ
വെള്ളാരപ്പൂമലമേലെ പൊന്‍‌കിണ്ണം നീട്ടിനീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടിവരുന്നേ ഓണത്താറാടിവരുന്നേ

Facebook Comments