Valittezhuthiya Neela Kadakkannil Lyrics – Onnanu Nammal

Song Video

Song Lyrics in Malayalam

വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ ഇളം മാനോ
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ
ഓലൊഞ്ഞാലി കുരുവിയോ കൂടുകൂട്ടും പുളകമോ
പീലിവീശിയാടും മാമയിലോ

വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ

ഇല്ലം നിറ നിറ നിറ വല്ലം നിറ
ചൊല്ലും കിളി വിഷുക്കണി കന്നികിളി
ഇല്ലം നിറ നിറ നിറ വല്ലം നിറ
ചൊല്ലും കിളി വിഷുക്കണി കന്നികിളി
തുമ്പിലകള്‍ പിന്നി നീ കുമ്പിളുകള്‍ തുന്നുമോ
നാള്‍ തോറും മാറ്റേറും ഈ ഓമല്‍ പെണ്ണിന്റെ
യവ്വൌനവും പ്രായവും പൊതിഞ്ഞൊരുങ്ങുവാന്‍

വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ
ഓലൊഞ്ഞാലി കുരുവിയോ കൂടുകൂട്ടും പുളകമോ
പീലിവീശിയാടും മാമയിലോ
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ

പൊന്നും കുല നിറപറ വെള്ളിത്തിര
നാദസ്വരം തകിലടി താലപ്പൊലി
പൊന്നും കുല നിറപറ വെള്ളിത്തിര
നാദസ്വരം തകിലടി താലപ്പൊലി
നാലുനില പന്തലില്‍ താലികെട്ടും വേളയില്‍
നിന്‍ ഉള്ളില്‍ നിന്‍ കണ്ണില്‍
നിന്‍ മെയ്യില്‍ ഞാന്‍ തേടും
ആദ്യരാവിന്‍ നാണവും തുടര്‍ കിനാക്കളും

വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ
ഓലൊഞ്ഞാലി കുരുവിയോ, കൂടുകൂട്ടും പുളകമോ
പീലിവീശിയാടും മാമയിലോ
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ

Facebook Comments