Valinmel Poovum Lyrics – Pavithram

Song Video

Song Lyrics in Malayalam

വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായ്
വന്ന വേശക്കിളിമകളേ (വാലിന്മേൽ..)
സുഖമോ അമ്മക്കിളി തൻ
കുശലം തേടും അഴകേ
വരൂ നാവോറു പാടാൻ നീ
ഇനി വരും വിഷുനാൾ (വാലിന്മേൽ..)

അമ്മത്തിരുവയറിനുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്
കുഞ്ഞമ്മണിപ്രാവ് (2)
എന്തിനി വേണം എന്നരുളേണം
പുന്നെല്ലിനവലോ പൂവൻ കനിയോ
തുമ്പപ്പൂച്ചോറോ തൂശനില തൻ
തുഞ്ചത്തു വെച്ച പഴം നുറുക്കോ
തിരുനെല്ലിക്കാവിലെ ആ..ആ..ആ (2)
ചെറുതെച്ചിത്തേൻപഴം
വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം (വാലിന്മേൽ..)

കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ
ഇനി കൂട്ടു കൂടാലോ (2)
പൊൻ കുരുത്തോലക്കുഴലുണ്ടേ
കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ
പുന്നാഗക്കൈയ്യിലു തുടിയുണ്ടേ
പൂക്കുല തുള്ളുന്ന താളമുണ്ടേ
കളമ നെല്‍പ്പാടത്തെ ആ..ആ…ആ
കളമനെൽക്കതിർ തരും
കുറുമണി പാൽമണി
ഇനിയെന്തേ കൊച്ചമ്പ്രാട്ടീ
മനസ്സിൽ മോഹം ചൊല്ല് (വാലിന്മേൽ..)

Facebook Comments