Tirunelli Kaadu Poothu Lyrics – Dinarathrangal

Song Video

Song Lyrics in Malayalam

തിരുനെല്ലിക്കാടു പൂത്തു തിന തിന്നാന്‍ കിളിയിറങ്ങി
കിളിയാട്ടും പെണ്ണേ തിരുകാവില്‍ പോകാം
കിളിയാട്ടും പെണ്ണേ കണ്ണേ തിരുകാവില്‍ പോകാം
കരിവളയും ചാന്തും വാങ്ങി തിരികെ ഞാന്‍ കുടിയിലാക്കാം

കളിപറയും കരിവള വേണ്ട
കണ്ണെഴുതാന്‍ കരിമഷി വേണ്ട
കളിപറയും കരിവള വേണ്ട
കണ്ണെഴുതാന്‍ കരിമഷി വേണ്ട
കതിരാടും പാടം കാക്കാന്‍ കുടിയില്‍ നീ വേണം
കതിരെല്ലാം കൊയ്യും വരെയും കരളില്‍ തീയാണ്
ഒന്നിച്ചൊരു സ്വപ്‌നം കണ്ടു സ്വപ്‌നത്തെ കൂട്ടിലടച്ചു
കൂട്ടിലിരുന്നു സ്വപ്‌നം ചിറകു വിരിയ്‌ക്കുന്നു

തിരുനെല്ലിക്കാടു പൂത്തു തിന തിന്നാന്‍ കിളിയിറങ്ങി
കിളിയാട്ടും പെണ്ണേ തിരുകാവില്‍ പോകാം
കിളിയാട്ടും പെണ്ണേ കണ്ണേ തിരുകാവില്‍ പോകാം
കരിവളയും ചാന്തും വാങ്ങി തിരികെ ഞാന്‍ കുടിയിലാക്കാം

കരിമുണ്ടും തോളിലിട്ട് കുളിരത്ത് കാവലിരുന്നു

മതിയായെടി പെണ്ണേ നീയും കൂട്ടിനു പോരാമോ
ഒരുമിച്ചിരുന്നൊരിത്തിരി ഉരിയാടാമല്ലോ
ഒരുമിച്ചൊരു കാവലു വേണ്ട ഒരു കൂട്ടോം പറയേം വേണ്ട
ഉരിയാടാനുള്ള കാര്യം എന്താണെന്നറിയാം

തിരുനെല്ലിക്കാടു പൂത്തു തിന തിന്നാന്‍ കിളിയിറങ്ങി
കിളിയാട്ടും പെണ്ണേ തിരുകാവില്‍ പോകാം
കിളിയാട്ടും പെണ്ണേ കണ്ണേ തിരുകാവില്‍ പോകാം
കരിവളയും ചാന്തും വാങ്ങി തിരികെ ഞാന്‍ കുടിയിലാക്കാം

Facebook Comments