Thuyilunaruka Thuyilunaruka.. Lyrics – Hindu Divotional

Song Lyrics in Malayalam

തുയിലുണരുക തുയിലുണരുക കരിമലവാസാ
വരമരുളുക വരമരുളുക കലിയുഗവരദാ
സ്വാമി ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
(തുയിലുണരുക..}

കാട്‌ ഞങ്ങൾക്കു വീട്‌ കല്ലും മുള്ളും പൂവ്‌
കാട്ടിലെ മൃഗക്കൂട്ടവും വഴി കാട്ടിടും നടക്കാവ്‌
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ
ഞങ്ങൾ ശബരിമല കിളികളായി വരണം അയ്യപ്പാ
(തുയിലുണരുക..)

പമ്പയാറ്റിൻ തീരം പാവനമാം തീർത്ഥം
പഴയ ജന്മ ദുരിതവും മേൽ കഴുകിടും മുഹൂർത്തം
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ
ഞങ്ങൾ കരിമലയുടെ കരുണതേടി വരണം അയ്യപ്പാ
(തുയിലുണരുക)

ഇരുമുടിയുടെ ഭാരം ഇനിയുമെത്ര ദൂരം
പതിനെട്ടാം പടിയിലേതു പടിയിലെന്റെ മോക്ഷം
ശരണം അയ്യപ്പാ സ്വമി ശരണം അയ്യപ്പാ
വീണ്ടും പുനരഭിയുടെ പിടിയിൽ മുക്തി തരണം അയ്യപ്പാ
(തുയിലുണരുക )

Facebook Comments