Thumbapoove Lyrics – Kunjiramayanam

Song Video

Song Lyrics in Malayalam

തുമ്പപ്പൂവേ സുന്ദരീ
ചുണ്ടിൽ കണ്ടേ പുഞ്ചിരി
കാതിൽ കമ്മൽ തന്നുവോ..
പകലിൻ പൊൻ‌തരി….

മാരിക്കാറും കോളും മഴയും
അരിയ പുതിയ പൂക്കാലം
വാതിൽ ചാരി ചായും തത്തേ
ചെറിയ ചിറകു നീർ‌ത്താലോ
ചെല്ലത്തെന്നൽ നുള്ളി പോകേ
കുളിരു തൂകി തെങ്ങോല…
ആരാരേ മേയുന്നേ ഒരു വേളിപ്പൂപ്പന്തൽ..
(തുമ്പപ്പൂവേ….)

ഓ..മെടഞ്ഞ മുടിയിൽ…തുടുത്ത മലരാൽ
കൊരുത്തൊരഴകു ചാർത്താൻ
തിരികൾ എരിയും വിളക്കിൻ അരികിൽ
കനവു നിറവു ചൂടും
തെളിവാർനിലവാലേ പണിയാം ഇലത്താലി
എല്ലാരും പോന്നാട്ടേ…
മല്ലിക്കാവിൽ കാണാം കൂടാം
ഓമൽ കല്യാണം…
(തുമ്പപ്പൂവേ….)

മാരിക്കാറും കോളും മഴയും
അരിയ പുതിയ പൂക്കാലം
വാതിൽ ചാരി ചായും തത്തേ
ചെറിയ ചിറകു നീർ‌ത്താലോ
ചെല്ലത്തെന്നൽ നുള്ളി പോകേ
കുളിരു തൂകി തെങ്ങോല….
ആരാരേ മേയുന്നേ ഒരു വേളിപ്പൂപ്പന്തൽ….

Facebook Comments