Thumbapoo Kattil Thane Lyrics – Nin Istam En Istam

Song Video

Song Lyrics in Malayalam

തുമ്പപ്പൂകാറ്റില്‍ താനേയൂഞ്ഞാലാടി
തുമ്പിപ്പെണ്‍ താളം താളം തുള്ളിപ്പാടി
തുമ്പപ്പൂകാറ്റില്‍ താനേയൂഞ്ഞാലാടി
തുമ്പിപ്പെണ്‍ താളം താളം തുള്ളിപ്പാടി
കരളില്‍ വിരിയുമൊരു തളിരുപുലരിയുടെ
രോമാഞ്ച തേരോത്സവം
തുമ്പിതുള്ളു തുള്ളുതുമ്പി തുമ്പിതുള്ളു തുള്ളുതുമ്പി

തുമ്പപ്പൂകാറ്റില്‍ താനേയൂഞ്ഞാലാടി
തുമ്പിപ്പെണ്‍ താളം താളം തുള്ളിപ്പാടി

മടിയില്‍ മണിമുത്തുമായ് ഒരുങ്ങും പൂവനങ്ങള്‍
മടിയില്‍ മണിമുത്തുമായ് ഒരുങ്ങും പൂവനങ്ങള്‍
ചെല്ലക്കാറ്റിന്‍ പള്ളിത്തേരില്‍ അല്ലിത്തേനും മുല്ലപ്പൂവും
ചുണ്ടില്‍നിനും ചുണ്ടത്തേകാന്‍ ഉണരുമാരാധനാ
ഉഴിയും നിറദീപങ്ങള്‍ ഉയരും പൂവിളികള്‍
ഉഴിയും നിറദീപങ്ങള്‍ ഉയരും പൂവിളികള്‍
തുമ്പിതുള്ളു തുള്ളുതുമ്പി തുമ്പിതുള്ളു തുള്ളുതുമ്പി

തുമ്പപ്പൂകാറ്റില്‍ താനേയൂഞ്ഞാലാടി
തുമ്പിപ്പെണ്‍ താളം താളം തുള്ളിപ്പാടി

കളഭതളികയുമായ് തുളസിമാലയുമായ്
കളഭതളികയുമായ് തുളസിമാലയുമായ്
പൊന്നിന്‍ ചിങ്ങം തങ്കക്കയ്യില്‍
അന്തിച്ചോപ്പിന്‍ വര്‍ണ്ണം കൊണ്ടു
ഭൂമിപ്പെണ്ണിന്‍ പൂമെയ് മൂടും അഴകിന്‍ ശാലീനതാ
ഒഴുകും പൊലിമേളകള്‍ തെളിയും തിരുവോണങ്ങള്‍
ഒഴുകും പൊലിമേളകള്‍ തെളിയും തിരുവോണങ്ങള്‍
തുമ്പിതുള്ളു തുള്ളുതുമ്പി തുമ്പിതുള്ളു തുള്ളുതുമ്പി

തുമ്പപ്പൂകാറ്റില്‍ താനേയൂഞ്ഞാലാടി
തുമ്പിപ്പെണ്‍ താളം താളം തുള്ളിപ്പാടി
കരളില്‍ വിരിയുമൊരു തളിരുപുലരിയുടെ
രോമാഞ്ച തേരോത്സവം
തുമ്പിതുള്ളു തുള്ളുതുമ്പി തുമ്പിതുള്ളു തുള്ളുതുമ്പി

Facebook Comments