Thiruvona Pularithan Thirumul Kazcha Lyrics – Onappattukal

Song Lyrics in Malayalam

ആ..ആ..ആ
തിരുവോണപ്പുലരി തൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങീ
തിരുമേനിയെഴുന്നെള്ളും സമയമായീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ (തിരുവോണ…)

ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ
ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ
കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
കോമളബാലനാം ഓണക്കിളി
ഓണക്കിളീ ഓണക്കിളി (തിരുവോണപ്പുലരി …)

കാവിലെ പൈങ്കിളിപ്പെണ്ണുങ്ങൾ കൈകൊട്ടിപ്പാട്ടുകൾ പാടിടുന്നു

പാട്ടുകൾ പാടിടുന്നൂ
ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
പൂവിളിത്തേരുകൾ പാഞ്ഞിടുന്നു
പാഞ്ഞിടുന്നു..പാഞ്ഞിടുന്നു (തിരുവോണപ്പുലരി …)thi

Facebook Comments