Thaniye Thaniye Lyrics – Adventures Of Omanakuttan

Song Video

Song Lyrics in Malayalam

തനിയേ തനിയേ തോന്നും വഴിയേ
മാനം നോക്കി പോകയായി
പടിഞ്ഞാട്ടു നിന്നും കിഴക്കോട്ടു പായും
പൊടിക്കാറ്റ് പോലെ പോകയായ്

ലാക്കും തെറ്റി ചരടും പൊട്ടി ചുമ്മാതാണീ ജീവിതം
ശുനകൻ പോലും വിലവയ്ക്കാതെ
തനിയെ ആയിപ്പോയി വെറുതേ..
ഇത് തുടക്കം..
ഇനി നടുക്കം ..
ഓരോന്നോരോന്നായി
പണി എത്തും പിന്നാലേ…

മോങ്ങാനായോൻ മോങ്ങും നേരും
തേങ്ങാ വീഴും പോലെ നിന്നിൽ
ഒരൊന്നായിട്ടാപത്തെത്തുന്നേ..ഹോ…
മിന്നൽ വെട്ടി കത്തും മെയ്യിൽ
ചന്നം പിന്നം കൊത്താനായി
വെല്ലിക്കെട്ടൻ പാമ്പിങ്ങെത്തുന്നേ..ഹോ..

ഇത് തുടക്കം…
ഇനി നടുക്കം..
ഓരോന്നോരോന്നായി
പണി എത്തും പിന്നാലേ…

തനിയേ തനിയേ തോന്നും വഴിയേ
മാനം നോക്കി പോകയായ്..
പടിഞ്ഞാട്ടു നിന്നും കിഴക്കോട്ടു പായും
പൊടിക്കാറ്റ് പോലെ പോകയായ്..

തത്തം തത്തി തത്തി
നീങ്ങും എങ്ങെങ്ങാണോ
ഇഷ്ടം കിട്ടാതാണോ പറ്റാതാണോ
നീ തേടുന്ന…
ആ ….
ഇത് തുടക്കം..
ഇനി നടുക്കം…
ഓരോന്നോരോന്നായി
പണി എത്തും പിന്നാലേ…

Facebook Comments