Sandhyakeendinu Sindooram Lyrics – Maya

Song Video

Song Lyrics in Malayalam

സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികക്കെന്തിനു വൈഡൂര്യം
കാട്ടാറിന്നെന്തിനു പാദസരം
എൻ കണ്മണിക്കെന്തിനാഭരണം
(സന്ധ്യ…)

മായികമാകും മന്ദസ്മിതത്തിന്റെ
മാറ്ററിയുന്നവരുണ്ടോ (2)
തങ്കമേ..തങ്കമേ നിന്നെ കണ്ടാൽ കൊതിക്കാത്ത
തങ്കവും വൈരവുമുണ്ടോ
(സന്ധ്യ..)

ഭൂമിയിൽ സ്വർഗ്ഗത്തിൽ സ്വപ്നം വിതയ്ക്കുന്നു
കാമുകനായ വസന്തം (2)
എന്നെ കാവ്യ ഗന്ധർവനാക്കുന്നു സുന്ദരീ (2)
നിൻ ഭാവഗന്ധം
( സന്ധ്യ..)

Facebook Comments