Sandhya Mayangum Neram Lyrics – Mayiladum Kunnu

Song Video

Song Lyrics in Malayalam

സന്ധ്യ മയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം
ബന്ധുരേ.. രാഗബന്ധുരേ.. നീ എന്തിനീവഴി വന്നു
എനിക്കെന്തു നൽകാൻ വന്നു..

കാട്ടുതാറാവുകൾ ഇണകളെ തിരയും
കായലിനരികിലൂടെ..
കടത്തുതോണികളിൽ ആളെ കയറ്റും
കല്ലൊതുക്കുകളിലൂടെ..
തനിച്ചുവരും താരുണ്യമേ.. എനിക്കുള്ള
പ്രതിഫലമാണോ നിന്റെ നാണം..
നിന്റെ നാണം..

കാക്ക ചേക്കേറും കിളിമരത്തണലിൽ
കാതരമിഴികളോടെ..
മനസ്സിനുള്ളിൽ ഒളിച്ചുപിടിക്കും
സ്വപ്‌ന രത്ന ഖനിയോടെ…
ഒരുങ്ങിവരും സൗന്ദര്യമേ.. എനിക്കുള്ള
മറുപടിയാണോ നിന്റെ മൗനം..
നിന്റെ മൗനം…

Facebook Comments