Ramsaanile Chandrikayo Lyrics – Alibabayum 41 Kallanmaarum

Song Video

Song Lyrics in Malayalam

റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ
അറബിപ്പെൺകൊടി അഴകിൻ പൂമ്പൊടി
ആരു നീ ആരു നീ ആരു നീ
(റംസാനിലെ..)

തേജോ ഗോപുരത്തിൻ തങ്കപ്പടവിറങ്ങും
താരമോ പുഷ്പതാലമോ
മുന്തിരിച്ചൊടിയിതൾ വിടർത്തൂ എന്നെ നിൻ
മന്ദസ്മിതത്തിൻ മടിയിലുറങ്ങാനനുവദിക്കൂ
ഇടം കൈ നിന്റെ ഇടം കൈ എന്റെ
വിടർന്ന മാറിലെ പടരുന്ന പൂവള്ളിയാക്കൂ
പൂവള്ളിയാക്കൂ
(റംസാനിലെ..)

ഏതോ ചേതോഹരമാം അരയന്നത്തേരിലെത്തും
ദൂതിയോ സ്വർഗ്ഗദൂതിയോ
മഞ്ഞിന്റെ മുഖപടമഴിക്കൂ എന്നെ നിൻ
മാദകഗന്ധം നുകർന്നു കിടക്കാനനുവദിക്കൂ
വലം കൈ നിന്റെ വലം കൈ എന്റെ
തലക്കു കീഴിലെ തളിരിന്റെ തലയിണയാക്കൂ
തലയിണയാക്കൂ
(റംസാനിലെ..)

Facebook Comments