Raajaakkanmaarude Raajaavee.. Lyrics – Christian Divotional

Song Lyrics in Malayalam

രാജാക്കന്മാരുടെ രാജാവേ..
നിന്റെ രാജ്യം വരേണമെ..
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയണമെ..

[രാജാ….]

കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽ വരിയിലും
കാലം കാതോർത്ത് നിൽക്കുന്നവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങൾ
കാലൊച്ച കേട്ടു ഞങ്ങൾ

[രാജാക്ക…]

തിരകളുയരുമ്പോൾ തീരം മങ്ങുമ്പോൾ
തോണി തുഴഞ്ഞു തളരുമ്പോൾ
മറ്റാരുമാശ്രയ മാകുകിൽ നിൻ വാതിൽ
മുട്ടുന്നു മെല്ലെ തുറക്കുകില്ലേ
വാതിൽ മുട്ടുന്നു മെല്ലെ തുറക്കുകില്ലേ

[രാജാക്ക….]

Facebook Comments