Pulkoottil Vaazhunna.. Lyrics – Christian Divotional

Song Lyrics in Malayalam

പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണീ നിൻ
തൃപ്പാദം കുമ്പിട്ട് നിൽക്കുന്നു ഞാൻ

[പുൽക്കൂട്ടിൽ വാഴുന്ന .]

മിന്നും നിലാവിന്റെ തൂവെള്ളിക്കൈകൾ നിൻ
പരിപൂതമേനിയേ പുൽകിടുന്നു
ഊർന്നൂർന്നിറങ്ങുന്ന മഞ്ഞിൻ കണികളാൽ
പൊന്നാട നെയ്യുന്നു പൂഞ്ചന്ദ്രിക

[പുൽക്കൂട്ടിൽ വാഴുന്ന …]

ഭൂമിയിലീശ്വര പുത്രൻ ജനിച്ചപ്പോൾ
പൂത്തിരി കത്തിച്ചില്ലാരുമാരും
പൂമെയ് മൂടുവാൻ ശീതമകറ്റുവാൻ
പൂഞ്ചേല നൽകിയില്ലാരുമാരും.

[പുൽക്കൂട്ടിൽ വാഴുന്ന …]

Facebook Comments