Priyasakhi Gange Parayoo Lyrics – Kumara Sambhavan

Song Video

Song Lyrics in Malayalam

പ്രിയസഖി ഗംഗേ പറയൂ
പ്രിയമാനസനെവിടെ
ഹിമഗിരി ശൃംഗമേ പറയൂ
എൻ പ്രിയതമനെവിടെ ഓ…
(പ്രിയസഖി ഗംഗേ)

മാനസസരസ്സിൻ അക്കരെയോ ഒരു
മായാ‍യവനികയ്‌ക്കപ്പുറമോ
പ്രണവമന്ത്രമാം താമരമലരിൽ
പ്രണയപരാഗമായ് മയങ്ങുകയോ ഓ… ഓ..
(പ്രിയസഖി ഗംഗേ)

താരകൾ തൊഴുതു വലം വയ്‌ക്കുന്നൊരു
താണ്ഡവനർത്തനമേടയിലോ
തിരുമുടി ചൂടിയ തിങ്കൾക്കലയുടെ
കതിരൊളി ഞാനിനി കാണുകില്ലേ ഓ… ഓ…
(പ്രിയസഖി ഗംഗേ)

Facebook Comments