Poo Muttathoru Lyrics – Rarichan Enna Pauran

Song Lyrics in Malayalam

പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു
പൂമണമില്ലെന്നാരു പറഞ്ഞു
പൂമ്പൊടിയിൽ മൊഞ്ചും കാറ്റേ
ഞാൻ പറയും മണമുണ്ടെന്നു

ആറ്റുവഞ്ചി പൂത്ത കാലം
അരളിയെല്ലാം പൂത്ത കാലം
ആറ്റുനോറ്റു ഞാനിരുന്നെൻ
മുല്ലയൊന്നു പൂത്തുകാണാൻ

എന്തേ മുല്ലേ പൂക്കാത്തൂ
കണ്ടവരെല്ലാം ചോദിച്ചു
പൊൻ വളയണിയാറായില്ലേ
കിങ്ങിണികെട്ടാറായില്ലേ

കാത്തിരിപ്പും നിർത്തി ബെച്ച്
ഞാനുറങ്ങാൻ പോയ നേരം
കാറ്റുവന്നു കതകിൽ മുട്ടി
പാതിരാവിൽ കമ്പി തന്ന്

Facebook Comments