Ponninte Kolussumittu.. Lyrics – Achanum Baappayum

Song Lyrics in Malayalam

പൊന്നിന്റെ കൊലുസ്സുമിട്ട് നീയൊരുങ്ങുമ്പോൾ
പുന്നാരപൂങ്കുളിർ പോലെ
പുതുമാരനു തേൻ കനി പോലെ
നാണിച്ചു ചുവക്കുന്ന പെണ്ണ്
മയ്യണിക്കണ്ണിലെ തിളങ്ങുന്ന കനവും
മനസ്സിലു മിനുങ്ങുന്ന ദിനവും ഈ
നുണക്കുഴിയിതളിലെ മണമുള്ള മദവും
നാളെ നീ പൂശിക്കുമല്ലോ അവനെ
കസവിട്ട തൊപ്പി വെച്ച് പട്ടുറുമാൽ തോളിലിട്ട്
കൈയ്യോടു കൈ ചേർത്തു നിൽക്കുമല്ലോ
മെയ്യോടു മെയ്യ് ചേർത്തു നിൽക്കുമല്ലോ (പൊന്നിന്റെ…)

മൂക്കിന്റെ താഴത്തു കിലുങ്ങുന്ന മുത്തും
മുളയിട്ട പുളകത്തിൻ മൊട്ടും
മൃദുരോമം നിറഞ്ഞൊരാ വിരിമാറിൽ ചാഞ്ഞു നീ
മാരനെ ചൂടിക്കുമല്ലോ അവൻ
കമ്പിളി മെതിയടി കാലിൽ നിന്നൂരി വെച്ച്
കട്ടിലിലൊരുമിച്ച് കിടക്കുമല്ലോ
കാണാത്ത കലവറ തുറക്കുമല്ലോ (പൊന്നിന്റെ…)

Facebook Comments