Pandu Pandu Lyrics – Rarichan Enna Pauran

Song Video

Song Lyrics in Malayalam

പണ്ടു പണ്ടു പണ്ടു നിന്നെ കണ്ട നാളയ്യാ
പാട്ടു പാടാനറിയാത്ത താമരക്കിളി നീ (പണ്ടു…)
കാണാനിന്നു വന്ന നേരം കാട്ടുപക്ഷിയല്ല നീ
വീണ മീട്ടി പാടിടുന്ന സുന്ദരിയല്ലോ സുന്ദരിയല്ലോ
വീണ മീട്ടി പാടിടുന്ന സുന്ദരിയല്ലോ സുന്ദരിയല്ലോ

പാട്ടുകാരിപ്പെണ്ണേ നീയൊരു പന്തലിലേറി എന്റെ
വീട്ടുകാരിയായ്‌ വരുവാൻ വാക്കു തരാമോ
അന്തിക്കെന്റെ മൺപുരയിൽ തിരി കൊളുത്തേണം
പിന്നിപ്പോയ പട്ടുറുമാൽ തുന്നിത്തരേണം തുന്നിത്തരേണം
പിന്നിപ്പോയ പട്ടുറുമാൽ തുന്നിത്തരേണം തുന്നിത്തരേണം

തളിർമരങ്ങൾ പൂത്തു ചുറ്റും താളം തുള്ളുമ്പോൾ
കിളിയേപ്പോൽ നീയിരുന്നൊരു പാട്ടു പാടണം
കണ്ണുനീരു മാറ്റണം വെണ്ണിലാവു കാട്ടണം
എന്നുമെന്റെ പൊൻ കിനാക്കൾ പങ്കു വെക്കേണം
എന്നുമെന്റെ പൊൻ കിനാക്കൾ പങ്കു വെക്കേണം

Facebook Comments