Oru Matham Oru Jaathii Lyrics – Achanum Baappayum

Song Lyrics in Malayalam

ഒരു മതമൊരു ജാതി ,മനുഷ്യർക്കൊരു
കുലമൊരു ദൈവം (ഒരു മത..)

ശിവഗിരിയുടെ ശബ്ദം ചിന്താവിപ്ലവ ശബ്ദം
മണ്ണിൽ നിന്നു മനുഷ്യനെ വാർത്തൊരു
മഹർഷിയുടെ ശബ്ദം (ഒരു മത..)

രണ്ടേ രണ്ടു വർഗ്ഗം ഭൂമിയിൽ രണ്ടേ രണ്ടു വർഗ്ഗം
ഉടമകളും അടിമകളും ഉള്ളവരും ഇല്ലാത്തവരും
തുടരുകയാണവരുടെ സമരം വർഗ്ഗസമരം
ഈ സമരത്തിന്നുയർത്തുക നമ്മുടെ
കൊടികൾ വിജയക്കൊടികൾ (ഒരു മത..)

മതിലുകൾ ഇടിയട്ടെ
മന്ത്രപ്പുരകൾ തകരട്ടെ
മനസ്സിൽ നിന്നും വിലങ്ങുകൾ മാറ്റിയ
മനുഷ്യനുണരട്ടെ (ഒരു മത..)

രണ്ടേ രണ്ടു സത്യം ഭൂമിയിൽ രണ്ടേ രണ്ടു സത്യം
മർദ്ദിതരും മർദ്ദകരും നിന്ദിതരും പൂജിതരും
ഒഴുകുകയാണവരുടെ രക്തം ചുവന്ന രക്തം
ഈ രക്തത്തിൽ വിടർത്തുക
നമ്മുടെ പൂക്കൾ പുലരിപ്പൂക്കൾ (ഒരു മത..)

Facebook Comments