Neelamegham..oru Peelikkannu.. Lyrics – Hindu Divotional

Song Lyrics in Malayalam

നീലമേഘം ഒരു പീലിക്കണ്ണ്
വേലെടുത്ത മുരുകന്‍ കേളിയാടും
പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ്
ആ കണ്ണിലുണരുന്ന കണ്ണാക്കൂ.. എന്നെ
അറിവിന്റെ വേദക്കണ്ണാക്കൂ…

(നീലമേഘം)

കടലിന്‍ നടുവിലെ കല്‍മഷദ്വീപിലെ
പടുമരമായെന്നെ മുറിയ്‌ക്കൂ…
നൂറു സൂര്യന്മാര്‍ ഉദിയ്‌ക്കുന്ന വേലാല്‍
ഈ താരകഹൃദയം പിളര്‍ക്കൂ…
മോക്ഷപ്പഴനിയില്‍ മാമ്പഴമായെന്റെ
മോഹം സ്വീകരിക്കൂ.. ഈ
മോഹം സ്വീകരിക്കൂ…

(നീലമേഘം)

തളയായ് തൃക്കാലില്‍ ചിരിപ്പിക്കൂ.. മനം
തങ്കവര്‍ണ്ണ മയിലാക്കി പറന്നുയരൂ..
കുലഗിരിമുടിയിലും അലകടല്‍ത്തോളിലും
ആകാശക്കാവടിയാടിക്കൂ.. നീ
അഗ്നിക്കാവടിയാടിക്കൂ…

(നീലമേഘം)

Facebook Comments