Neelagiriyude Sakhikale Lyrics – Panitheeratha Veedu

Song Video

Song Lyrics in Malayalam

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
നീലഗിരിയുടെ സഖികളേ ജ്വലാമുഖികളേ
ജ്യോതിർമയിയാം ഉഷസ്സിന്
വെള്ളിച്ചാമരം വീശും മേഘങ്ങളേ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

അഞ്ജനക്കല്ലുകൾ മിനുക്കിയടുക്കി അഖിലാണ്ഡമണ്ഡലശില്‌പി
പണിതിട്ടും പണിതിട്ടും പണി തീരാത്തൊരു പ്രപഞ്ചമന്ദിരമേ
നിന്റെ നാലുകെട്ടിന്റെ പടിപ്പുരമുറ്റത്ത് ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ
ആഹാ ഹാ… ആഹാ ഹാ… ആഹാ ഹാ…
(നീലഗിരിയുടെ)

ആയിരം താമരയിതളുകൾ വിടർത്തി അരയന്നങ്ങളെ വളർത്തി
വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമേ
നിന്റെ നീല വാർമുടിച്ചുരുളിന്റെയറ്റത്ത് ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ
ആഹാ ഹാ… ആഹാ ഹാ… ആഹാ ഹാ…
(നീലഗിരിയുടെ)

Facebook Comments