Nee Madhu Pakaroo..malarchoriyu Lyrics – Evergreen Songs

Song Video

Song Lyrics in Malayalam

നീ മധു പകരൂ മലര്‍ചൊരിയൂ
അനുരാഗ പൌര്‍ണ്ണമിയേ.. (2)
നീ മായല്ലേ മറയല്ലേ
നീല നിലാവൊളിയേ..
(നീ മധുപകരൂ…)

മണിവിളക്കു വേണ്ടാ മുകില്‍ കാണേണ്ടാ
ഈ പ്രേമസല്ലാപം..
കളി പറഞ്ഞിരിക്കും കിളി തുടങ്ങിയല്ലോ
തന്‍ രാഗസംഗീതം..
ഇരുകരളുകളില്‍ വിരുന്നു വന്നൂ
മായാത്ത മധുമാസം..
നീ മായല്ലേ മറയല്ലേ
നീല നിലാവൊളിയേ..
(നീ മധുപകരൂ…)

മാനം കഥപറഞ്ഞൂ താരം കേട്ടിരുന്നൂ
ആകാശമണിയറയില്‍
മിഴിയറിയാതെ നിന്‍ ഹൃദയമിതില്‍ ഞാന്‍
ചോരനായ്ക്കടന്നൂ
ഉടലറിയാതെ ഉലകറിയാതെ നിന്‍ മാനസം കവര്‍ന്നൂ
നീ മായല്ലേ മറയല്ലേ
നീല നിലാവൊളിയേ…
(നീ മധുപകരൂ…)

Facebook Comments