Nazhiyuri Paalukondu Lyrics – Rarichan Enna Pauran

Song Video

Song Lyrics in Malayalam

നാഴിയുരി പാലു കൊണ്ട് നാടാകെ കല്യാണം
നാലഞ്ചു തുമ്പ കൊണ്ട് മാനത്തൊരു പൊന്നോണം
ആ മാനത്തൊരു പൊന്നോണം

മഞ്ഞിന്റെ തട്ടമിട്ട് ചന്ദിരൻ മേലേ
സുറുമയാൽ കണ്ണെഴുതി താരകൾ നീളേ
അന്തിക്ക് പടിഞ്ഞാറ് ചെന്തെങ്ങിൻ കുല വെട്ടി
കല്യാണ വീട്ടിലാരോ പൂമുല്ല പന്തലു കെട്ടീ (2) [നാഴിയുരി..]

പാലപ്പൂങ്കൊമ്പിലാരോ പനിനീരു വീശി
പാതിരാക്കുയിലുകൾ കുഴലുകളൂതി
ആരോടും പറയാതെ ആരുമാരുമറിയാതെ
നാരിന്റെ നൂലു കൊണ്ടൊരു
പൊൻ മെത്ത പായ നിവർത്തീ (2)[നാഴിയുരി]

Facebook Comments