Naadangalay Nee Varoo Lyrics – Nin Istam En Istam

Song Video

Song Lyrics in Malayalam

നാദങ്ങളായ് നീ വരൂ
രാഗങ്ങളായ് തേന്‍ തരൂ
പ്രിയകരമൊരുനവ ഗീതം
വിരിയണമതില്‍ ലയഭാവം
പ്രിയകരമൊരുനവ ഗീതം
വിരിയണമതില്‍ ലയഭാവം
നാദങ്ങളായ് നീ വരൂ
രാഗങ്ങളായ് തേന്‍ തരൂ
മധുരമധുരസ്വര നിരകള്‍
നിറയുമകതളിരില്‍
വിളയുമൊരു താളം
ലളിതസരളപദമൊഴുകിവഴിയുമൊരു
പുതിയകവിതയുടെ ഈണം

ഗരി ഗരിസനി രിസനിപ
പനി പനിസ നിസരി സരിഗരി ഗപനിസ
രിസനി രിസനിപ ഗപനി സനിപ
നിപഗ പഗരി ഗരിസ നിസ

മധുരമധുരസ്വര നിരകള്‍
നിറയുമകതളിരില്‍
വിളയുമൊരു താളം
ലളിതസരളപദമൊഴുകിവഴിയുമൊരു
പുതിയകവിതയുടെ ഈണം
മോഹം പുളകതരമോദം
മോഹം പുളകതരമോദം

നാദങ്ങളായ് നീ വരൂ
രാഗങ്ങളായ് തേന്‍ തരൂ

സരി സനി പാനിസരീ
സരി സനീ പഗാരീസനീ
സരിസരി ഗപഗപ
ഗപഗപ നിസനിസ
ഗരിഗരിസനിപ രിസനിപഗരിസനി
സരിസരിഗരിഗപ ഗപനി പനിസാ

തൊഴുതുവിടരുമുഷമലരികരളില്‍ഹിമ
കണികചൊരിയുമൊരു മാസം
ഇളമപുണരുമിരു ചിറകു ചിറകുകളില്‍
അമൃതുപകരുമൊരു നേരം
തൊഴുതുവിടരുമുഷമലരികരളില്‍ഹിമ
കണികചൊരിയുമൊരു മാസം
ഇളമപുണരുമിരു ചിറകു ചിറകുകളില്‍
അമൃതുപകരുമൊരു നേരം
പാടും മനസ്സിലൊരു ധ്യാനം
പാടും മനസ്സിലൊരു ധ്യാനം
നാദങ്ങളായ് നീ വരൂ
രാഗങ്ങളായ് തേന്‍ തരൂ
പ്രിയകരമൊരുനവ ഗീതം
വിരിയണമതില്‍ ലയഭാവം
പ്രിയകരമൊരുനവ ഗീതം
വിരിയണമതില്‍ ലയഭാവം
നാദങ്ങളായ് നീ വരൂ
രാഗങ്ങളായ് തേന്‍ തരൂ

Facebook Comments